Asianet News MalayalamAsianet News Malayalam

ലോകത്തെ അത്ഭുതപ്പെടുത്തിയ ചുംബന ചിത്രത്തിലെ നായകന്‍ അന്തരിച്ചു

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. ക​ഥാ​നാ​യി​ക ഗ്രെ​റ്റ ഫ്രൈ​ഡ്മാ​ന്‍ 2016 സെ​പ്റ്റം​ബ​റി​ൽ അന്തരിച്ചിരുന്നു

Man identified as kissing sailor in WWII Times Square photo dies at 95
Author
New York, First Published Feb 19, 2019, 9:22 AM IST

ന്യൂ​യോ​ർ​ക്ക്: രണ്ടാംലോക മഹായുദ്ധത്തിന് അവസാനം കുറിച്ചതിന്‍റെ രൂപകമായ ചിത്രത്തിലെ നായകനും വിടവാങ്ങി.  ലോ​ക​മ​ഹാ​യു​ദ്ധം തീര്‍ന്നതിന്‍റെ ആഘോഷത്തില്‍ ഒരു നേഴ്സിനെ ചുംബിക്കുന്ന നാ​വി​ക​ന്‍റെ ചിത്രമായിരുന്നു ഇത്. ജോ​ർ​ജ് മെ​ൻ​ഡോൻ​സ എന്ന ആ ചിത്രത്തിലെ നാവികനാണ് 96 വയസില്‍ അന്തരിച്ചത്. 

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. ക​ഥാ​നാ​യി​ക ഗ്രെ​റ്റ ഫ്രൈ​ഡ്മാ​ന്‍ 2016 സെ​പ്റ്റം​ബ​റി​ൽ അന്തരിച്ചിരുന്നു. ന്യൂ​യോ​ര്‍​ക്കി​ലെ ടൈം​സ് സ്‌​ക്വ​യ​റി​ല്‍ വ​ച്ചാ​യി​രു​ന്നു ചരിത്ര നിമിഷം പിറന്നത്.1945 ഓ​ഗ​സ്റ്റ് 14, ​യു​എ​സി​നു മു​ന്നി​ൽ ജ​പ്പാ​ൻ പ​രാ​ജ​യം സ​മ്മ​തി​ച്ച ദി​വ​സം. യു​ദ്ധം അ​വ​സാ​നി​ച്ച​തി​ന്‍റെ സന്തോഷത്തില്‍ ന്യൂ​യോ​ർ​ക്കി​ലെ ടൈം ​സ്ക്വ​യ​റി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഓ​ടി​യെ​ത്തി​യ​ത്. ഈ ​സ​മ​യം ഗ്രെ​റ്റ ജോ​ലി​ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ൽ നി​ന്ന് യൂ​ണി​ഫോം മാ​റാ​തെ ന​ഗ​ര​വീ​ഥി​യി​ലെ​ത്തി​യ​പ്പോ​ൾ ആവേശത്തില്‍ ഓ​ടി​യെ​ത്തി​യ ഒ​രു നാ​വി​ക​ൻ ഗ്രെ​റ്റ​യെ തെ​രു​വി​ൽ​വ​ച്ച് വാ​രി​പ്പു​ണ​ർ​ന്ന് ചും​ബി​ക്കുകയായിരുന്നു.

ഇതേ സമയം ലൈ​ഫ് മാ​ഗ​സി​ൻ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ആ​ല്‍​ഫ്ര​ഡ് ഐ​സ​ന്‍​സ്റ്റ​ഡാ​യി​രു​ന്നു ചും​ബ​ന നി​മി​ഷ​ങ്ങൾ കാ​മ​റ​യി​ൽ ഒ​പ്പി​യെ​ടു​ത്ത​ത്. ഇ​ത് ലൈഫ് മാ​സി​ക​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ഇത് ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ആഗോളതലത്തില്‍ വൈറലായി. എ​ന്നാ​ല്‍ നാ​വി​ക​ന്‍ ആ​രാ​യി​രു​ന്നെ​ന്നോ ചും​ബി​ച്ച സ്ത്രീ ​ആ​രാ​യി​രു​ന്നെ​ന്നോ അ​റി​യു​മാ​യി​രു​ന്നി​ല്ല. 1980 ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് നാ​വി​ക​ന്‍ ജോ​ര്‍​ജ് മെ​ന്‍​ഡോൻ​സ​യാ​യി​രു​ന്നെ​ന്നും ന​ഴ്‌​സ് ഗ്രെ​റ്റ​യാ​യി​രു​ന്നെ​ന്നും ലോകം അറിയുന്നത്.

Follow Us:
Download App:
  • android
  • ios