പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേല്‍ക്കുകയായിരുന്നു

ഭുവനേശ്വര്‍:പതിനാറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് ഒടുവില്‍ അറസ്റ്റില്‍. ഒഡീഷയിലെ ഗന്‍ജം ജില്ലയിലാണ് സംഭവം. 34 കാരനായ സന്തോഷ് ബെഹ‍്‍രയാണ് അറസ്റ്റിലായത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പൊലീസിന് നേരെ വെടിയുതിര്‍ത്ത സന്തോഷ് ബെഹ്‍രയെ തിരിച്ചും പൊലീസ് വെടിവെച്ചു. രണ്ടുകാലിലും വെടിയേറ്റ യുവാവിനെ എംകെസിജി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2015 മുതല്‍ ഒളിവിലായിരുന്നു യുവാവെന്ന് പൊലീസ് പറയുന്നു.