എറണാകുളം: എറണാകുളം പൂയംകുട്ടിയില്‍ പുഴയില്‍ കുളിക്കുകയായിരുന്ന മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു. പൂയംകൂട്ടി സ്വദേശി ജോണി വേങ്ങൂരാനാണ് മരിച്ചത്. ആനയെക്കണ്ട് കൂടെയുള്ളവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ജോണി കാട്ടാനയ്ക്ക് മുന്നില്‍ അകപ്പെടുകയായിരുന്നു. 

ആനക്കൂട്ടം പോയശേഷം ജോണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് സ്ഥിരമായുണ്ടാകുന്ന കാട്ടാന ശല്യത്തിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.