ആലപ്പുഴ: സുഹൃത്തുക്കളുമായുള്ള മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് യുവാവ് വെട്ടേറ്റു മരിച്ചു. നിരവധി കേസില്‍ പ്രതിയായ പാതിരപ്പള്ളി കിഴക്ക് അയ്യങ്കാളി ജംഗ്ഷനില്‍ കോഴി കച്ചവടം നടത്തുന്ന കൈചൂണ്ടി സ്വദേശി സോണി ആണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. രാത്രി 10.20ഓടെ ആലപ്പുഴ അയ്യങ്കാളി ജംഗ്ഷനിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെക്കുറിച്ച് പൊലിസ് അന്വേഷണം തുടങ്ങി. ഗുണ്ടാലിസ്റ്റിലുള്ള നന്ദു ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.