ബംഗളൂരു: ബംഗലൂരുവിലെ ഹഗനഹള്ളിയിൽ അക്രമികൾക്ക് നേരെ പോലീസ് വെടിവയ്പ് . പ്രതിഷേധക്കാരിൽ ഒരാള്‍ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. മൈസൂരിൽ ക‌ർണ്ണാടക മുഖ്യമന്ത്രിയുടെ വീടിന് നേർക്ക് ആക്രമണം നടന്നു . കർണ്ണാടകയിലെ തമിഴർക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ജയലളിത സിദ്ധരാമയ്യക്ക് കത്തയച്ചു . കർണ്ണാടകയിലെ സാഹചര്യങ്ങളിൽ ആശങ്കയുണ്ടെന്നും ജയലളിത പറഞ്ഞു.