കൊലപാതകം നടന്നത് കോഴിക്കറിയുടെ പേരില്‍

ഹൈദരാബാദ്: വിവാഹ നിശ്ചയത്തിന് ചിക്കന്‍ വിളമ്പാന്‍ വൈകിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ മരിച്ചു. ഹൈദരാബാദില്‍ ഇന്നാണ് വിവാഹ നിശ്ചയ വേദി മരണ വേദിയായത്. സമയം ഉച്ചയ്ക്ക് 1.30 ഓടെ ചാര്‍മിനാറിനടുത്തുള്ള ഹുസ്സാനി അലാമിലെ വിവാഹ ചടങ്ങുകള്‍ നടക്കുന്ന ഹാളിലാണ് സംഭവം. 

ഭക്ഷണ സമയത്ത് രണ്ട് വിഭാഗങ്ങള്‍ നമ്മില്‍ ആഹാരത്തെ ചൊല്ലി തര്‍ക്കമുണ്ടാകുകയായിരുന്നു. ചിക്കന്‍ വിഭവം ആവശ്യപ്പെട്ടെങ്കിലും ഇത് വിളമ്പാന്‍ വൈകിയത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. 

ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിയെത്തിയ 15ഓളം അതിഥികള്‍ കത്തിയും മറ്റ് ആയുധങ്ങളുമായി മടങ്ങിയെത്തി ആതിഥേയരെ ആക്രമിക്കുയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ശരൂരത്തില്‍ മുറിവേറ്റ ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ