അവിഹിതം സംശയിച്ച് ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. ശനിയാഴ്ച  രാത്രി ജയ്പൂരിലായിരുന്നു സംഭവം.

ജയ്പൂര്‍: അവിഹിതം സംശയിച്ച് ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. ശനിയാഴ്ച രാത്രി ജയ്പൂരിലായിരുന്നു സംഭവം. 32കാരനായ ജുമാന്‍ സിങ് ആണ് ഭാര്യ പൂജയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ജുമാന്‍ സിങ്ങിന് സംശയമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പലതവണ ഇവര്‍ തര്‍ക്കത്തിലേര്‍പ്പിട്ടിരുന്നതായും പ്രകോപിതനായ ഇയാള്‍ പൂജയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. 

സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. പൂജയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.