ഹൈദരാബാദ്: കുടുംബവഴക്കിനെ തുടര്‍ന്ന് മക്കളെയും ഭാര്യയെയും ഗൃഹനാഥന്‍ തുക്കിക്കൊന്നു. മീര്‍പെറ്റിനടുത്ത് ജില്ലേലഗുഡയിലാണ് സംഭവം. ഒരു വര്‍ഷമായി ജോലിയൊന്നും ഇല്ലാത്ത ഹരീന്ദര്‍ ഗൗഡ് ഭാര്യ ജ്യോതിയെ(35) അടിച്ചു വിഴ്ത്തിയ ശേഷം തൂക്കികൊല്ലുകയായിരുന്നു. 

മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ആറു വയസുകാരനായ അഭിജിത്തിനെയും നാലുവയസുകാരിയായ മകള്‍ സഹസ്രയെയും പിന്നീടിയാള്‍ നിഷ്‌ക്കരുണം തൂക്കി കൊന്നു. മുമ്പ് ലാബ് ടെക്‌നിഷ്യനായി ജോലി ചെയ്തിരുന്ന ഹരീന്ദര്‍ ഗൗഡ് ഒരു വര്‍ഷമായി ജോലിയൊന്നും ചെയ്തിരുന്നില്ല. ഭാര്യയുമായി വഴക്കിടുന്നതും പതിവായിരുന്നു. മീര്‍പെറ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.