ഭാര്യയുടെ മാതാപിതാക്കളും ബന്ധുക്കളും തന്നെ പലപ്പോഴും അപമാനിക്കാറുണ്ടായിരുന്നു. ഇതാണ് തന്നെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പങ്കജ് പൊലീസിൽ മൊഴി നൽകി.
ഗുഡ്ഗാവ്: ഉറങ്ങിക്കിടന്ന ഭാര്യയെ നാല്പതിലേറെ തവണ കത്തികുത്തിയിറക്കി ഭർത്താവ് കൊലപ്പെടുത്തി. ഹരിയാനയിലെ ഗുഡ്ഗാവിലെ അശോക് വിഹാറിൽ ശനിയാഴ്ചയായിരുന്നു സംഭവം. വനിഷ്ക ശർമ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പങ്കജ് ഭരദ്വാജിനെയും സുഹൃത്ത് നഷീം അഹമ്മദിനെയും പൊലീസ് അറസ്‌റ്റ് ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പങ്കജിനെ ലക്ഷ്മണിനെ അശോക് വിഹാർ മേഖലയില്‍ നിന്ന് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2016 ലാണ് പങ്കജും വനിഷ്‌കയും തമ്മില്‍ വിവാഹിതരായത്. ഭാര്യ തന്നെ നിരന്തരം അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നുവെന്നും ഇതേചൊല്ലി ദിവസവും കുടുംബ കലഹം പതിവായിരുന്നുവെന്നും പങ്കജ് പൊലീസിനോട് പറഞ്ഞു.
ഭാര്യയുടെ മാതാപിതാക്കളും ബന്ധുക്കളും തന്നെ പലപ്പോഴും അപമാനിക്കാറുണ്ടായിരുന്നു. ഇതാണ് തന്നെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പങ്കജ് പൊലീസിൽ മൊഴി നൽകി.