ഉത്തര്‍പ്രദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം.  ബിജോപുരയിൽ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. 

ലഖ്നൗ: ഉത്തര്‍പ്രദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ബിജോപുരയിൽ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. കപിൽ ത്യാഗി എന്നയാളാണ് കൊല്ലപ്പെട്ടത്. ബിജോപുരയിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്.

ജോലിക്കായി പോയ ത്യാഗിയെ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മറ്റ് ചിലർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഛപ്ഹർ എച്ച്.ആർ.ഒ സുഭാഷ് രാത്തോഡ് പറഞ്ഞു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ത്യാഗിയുടെ ബന്ധുക്കൾ ഛപ്ഹർ പൊലീസ് സ്റ്റേഷന് മുന്നിൽ​ കുത്തിയിരുപ്പ് സമരം നടത്തി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.