വൃദ്ധ ദമ്പതികള്‍ക്കും ഗര്‍ഭിണിയായ മകള്‍ക്കും നേരെ ആക്രമണം 

ഷിലോംഗ്: മന്ത്രവാദം കര്‍മ്മങ്ങള്‍ ചെയ്തുവെന്നാരോപിച്ച് പേരില്‍ മേഘാലയയില്‍ മധ്യവയസ്കന് നേരെ ആള്‍ക്കൂട്ട ആക്രമണം. സംഭവത്തില്‍ ഇയാളുടെ ഭാര്യയ്ക്കും ഗര്‍ഭിണിയായ മകള്‍ക്കും പരിക്കേറ്റു. മന്ത്രവാദം ചെയ്തെന്നാരോപിച്ച് ഇവരെ വീട്ടില്‍ കയറി ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്ന് പേര്‍ സഹോദരങ്ങളാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആക്രമിച്ച സഹോദരങ്ങളുടെ ബന്ധുവിന് ഏറെ നാളായി രോഗബാധയുണ്ടെന്നും ഇത് ഈ കുടുംബം കാരണമാണെന്നും ആരോപിച്ചാണ് ആക്രമണം. മേഘാലയയിലെ പോഡിന്‍ മോമിന്‍ (68) ന്‍റെ വീടാണ് ആക്രമിച്ചത്. സംഭവത്തില്‍ ഇയാളുടെ 65കാരിയയാ ഭാര്യയ്ക്കും ഗര്‍ഭിണിയായ മകള്‍ക്കും സാരമായി പരിക്കേറ്റു. ഇവരുടെ മകന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ആക്രമണത്തിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു.