ബീയർ വാങ്ങുന്നതിന് വേണ്ടിയാണ് റോബി സ്ട്രാറ്റൺ എന്ന യുവാവ് കൈയ്യിൽ മുതലക്കുഞ്ഞുമായി സൂപ്പർ മാർക്കറ്റിൽ എത്തിയത്
ഫ്ലോറിഡ: ഷോപ്പിംഗിന് മുതലക്കുഞ്ഞുമായെത്തി പുലിവാല് പിടിച്ച് യുവാവ്. ഫ്ലോറിഡയിലെ ജാക്ക്സൺവില്ലി കൺവീനിയൻസ് സ്റ്റോറിലാണ് യുവാവ് മുതലക്കുഞ്ഞുമായി ബീയർ വാങ്ങാനെത്തിയത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബീയർ വാങ്ങുന്നതിന് വേണ്ടിയാണ് റോബി സ്ട്രാറ്റൺ എന്ന യുവാവ് കൈയ്യിൽ മുതലക്കുഞ്ഞുമായി സൂപ്പർ മാർക്കറ്റിൽ എത്തിയത്. കാറിൽ നിന്നിറങ്ങി കടയിലെത്തിയ യുവാവ് ബിയർ ബോട്ടിലെടുത്ത് നടന്നുപോകുന്നതോടൊപ്പം ഒരാളോട് മുതല ജീവനുളളതാണെന്ന് പറയുകയും ചെയ്തു.
വീഡിയോ വൈറൽ ആയതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മുതലക്കുഞ്ഞിനെ നിയമവിരുദ്ധമായി കൈവശം വച്ചതിനാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

