വര്‍ക്കല: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പോത്തന്‍കോട് കാട്ടായികോണം കോട്ടുകുഴിയില്‍ അനീഷ് (26) ആണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യാറുള്ളതിനാല്‍ ബന്ധുക്കളും മറ്റും പറഞ്ഞ് ഇയാളെ വിലക്കിയിരുന്നു. എന്നാല്‍ ഇതിലുള്ള വിരോധം കാരണം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അനീഷ് മരണഭീഷണി മുഴക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.