യുവാവിന്റെ ശരീരം ആദ്യം കൊന്ന് കുഴിച്ചു മൂടി പക തീരാതെ വീണ്ടും മൃതദേഹം പുറത്തെടുത്തു
അമൃത്സര്‍: കൊന്ന് കുഴിച്ചു മൂടിയ യുവാവിന്റെ മൃതദേഹം ആറ് പേർ ചേർന്ന് പുറത്തെടുത്ത് വെട്ടി നുറുക്കി കനാലില്‍ എറിഞ്ഞു. ഗുര്‍ദാസ്പൂര്‍ സ്വദേശി ലഡ്ഡിയെയാണ് ക്രൂരമായി കൊന്നത്. സംഭവത്തില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 19നായിരുന്നു സംഭവം. അമ്മാവനെ സന്ദര്‍ശിക്കാനായി ലഡ്ഡി ഖുജാല ഗ്രാമത്തിലേക്ക് എത്തിയതായിരുന്നു.
എന്നാൽ അമ്മാവനെ കണ്ടിട്ടും തിരികെ എത്താമെന്ന് പറഞ്ഞ മകനെ കാണാത്തതിനെ തുടർന്ന് ലഡ്ഡിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ദിയാന്‍പൂര്‍ സ്വദേശി സിയ എന്ന ഷരീഫ് മുഹമ്മദ്, ലുധിയാന സ്വദേശി യാക്കൂബ് ഖാന്‍, ജഹൂര, ഗുര്‍ദാസ്പൂര്‍ സ്വദേശി ജന്നത് അലി, യാക്കൂബ് അലി, ബാഗ് ഹുസൈന്‍ എന്നിവരാണ് പിടിയിലായത്. ദസുവ ജില്ലയിലെ ഹോഷിയാര്‍പൂരിലെ കനാലിലേക്കാണ് വെട്ടി നുറുക്കിയ മൃതദേഹം തങ്ങള്‍ വലിച്ചെറിഞ്ഞതെന്ന് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കി. ശനിയാഴ്ചയാണ് പൊലീസ് പ്രതികളെ അവരുടെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
