കൊച്ചി: ഫോര്‍ട്ട് കൊച്ചിക്ക് സമീപം ചുള്ളിക്കലില്‍ മധ്യവയസ്കനെ സഹോദരന്‍ കൊലപ്പെടുത്തി. വാരിക്കാട്ട് നെല്‍സണ്‍(45) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ ബാബു വിന്‍സന്‍റ് ആണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ബാബു വിന്‍സന്‍റ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന് കാരണം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred