ബംഗളൂര്‍: സാധാരണ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകി, ഭക്ഷണം മോശമായിരുന്നു തുടങ്ങിയ പരാതികള്‍ കേള്‍ക്കാറുണ്ടെങ്കിലും ഒരു ഭക്ഷണ വിതരണ ആപ്പിനെതിരെ ഇത്തരമൊരു പരാതി ആദ്യമായാണ്.  സ്വിഗ്ഗിയിലൂടെ ഒരു ഉപഭോക്താവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് ബാംഗ്ലൂരുവില്‍ നിന്ന്. എന്നാല്‍ രജിസ്റ്റർ ആയത്  രാജസ്ഥാനിലെ അതേപേരുള്ള മറ്റൊരു ഹോട്ടലിലും. ഭാര്‍ഗവ് രാജന്‍ എന്നയാളാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.

രാജസ്ഥാനിലെ പ്രഭാകരന്‍ കെ എന്ന ഡെലിവെറി ബോയ്ക്കാണ് ഓര്‍ഡര്‍ ലഭിച്ചത്. ഇതില്‍ ഏറ്റവും രസം 12 മിനിറ്റിനുളളില്‍ ഭക്ഷണം എത്തുമെന്ന് ഉപഭോക്താവിന് സ്വഗ്ഗിയില്‍ നിന്ന് സന്ദേശവും ലഭിച്ചു. ഇത് ഭാര്‍ഗവ് തന്നെ തന്‍റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തു. 'നിങ്ങള്‍ എന്ത് വാഹനമാണ് ഓടിക്കുന്നത്' എന്ന് ചോദിച്ചായിരുന്നു പോസ്റ്റ്. 

 

 

പോസ്റ്റ് വൈറലായത്തോടെ സ്വിഗ്ഗി തന്നെ മറുപടിയുമായി എത്തി. ക്ഷമാപണം നടത്തുകയും ഇത്തരത്തിലുളള തെറ്റുകള്‍ ഇനി ഉണ്ടാകാതെ ശ്രദ്ധിക്കുമെന്നും സ്വിഗ്ഗി ട്വീറ്റ് ചെയ്തു. നിരവധി പേര്‍ സ്വിഗ്ഗിയെ ട്രോളി പോസ്റ്റ് ഷെയറും ചെയ്തു.