ഇടുക്കി: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവിനും പതിനായിരം രൂപ പിഴയും ശിക്ഷ. ഇടുക്കി സ്വദേശി രാധാകൃഷണനെയാണ് തൊടുപുഴ പോക്സോ കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ചത്.
2013 ആഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. സ്കൂൾ വിട്ട് വന്ന പെൺകുട്ടിയെ അമ്മ അകത്തുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുകയറ്റിയാണ് രാധാകൃഷ്ണൻ പീഡിപ്പിച്ചത്. സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് കൂടിയായ പെൺകുട്ടി പീഡനത്തെ തുടർന്ന് വിഷാദയായി കാണപ്പെട്ടു. തുടർന്ന് സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്.
ഇടുക്കി ജില്ലാ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി കെ.ആർ.മധുകുമാറാണ് പ്രതിയെ ശിക്ഷിച്ചത്. കുട്ടിയുടെ മൊഴിക്കു പുറമേ വൈദ്യ പരിശോധനാ ഫലമുൾപെടെയുളള തെളിവുകളും പരിഗണിച്ചാണ് കോടതി വിധി.
