മൂന്നാം ക്ലാസില്‍ പഠിക്കുന്ന ബാലികയാണ് പീഢനത്തിനിരയായത്. സംഭവത്തെപ്പറ്റി പോലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ, കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ ഏതാനം വിഷയങ്ങള്‍ എഴുതാന്‍ സാധിക്കാതിരുന്ന പെണ്‍കുട്ടി മാനസിക അസ്വസ്ഥതയിലായിരുന്നു. വീട്ടുകാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് അയല്‍വാസിയായ യുവാവ് പീഢിപ്പിച്ച വിവരം പുറതതായത്. ജ്യൂസ് നല്‍കാമെന്ന് പറഞ്ഞ് യുവാവ് ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഢീപ്പിക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഭീതിയിലായ പെണ്‍കുട്ടി മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. പരാതിയെത്തുടന്ന് ആലുവ സിഐ ടി ബി വിജയന്റേ നേതൃത്വത്തിലുളള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.