വിവരമറിഞ്ഞത് അധ്യാപകര്‍ വഴി പൊസ്കോ നിയമപ്രകാരം കേസെടുത്തു

കണ്ണൂര്‍: കണ്ണൂർ ശ്രീകണ്ഠാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ റിമാൻഡ് ചെയ്തു. കോട്ടൂർ സ്വദേശിയും ക്വാർട്ടേഴ്സ് ഉടമയുമായ മജീദാണ് ഇന്നലെ പിടിയിലായത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നാലാം ക്ലാസുകാരിയായ പെൺകുട്ടി കുടുംബത്തോടൊപ്പം കഴിയുന്ന ക്വാർട്ടേഴ്സിന്റെ ഉടമയാണ് മജീദ്.

വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മറ്റു കുട്ടികൾക്കൊപ്പം കളിക്കാം എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോയി ക്വാർട്ടേഴ്സിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സ്കൂളിൽ വെച്ച് അധ്യാപകരാണ് കുട്ടിയിൽ നിന്ന് വിവരം ആദ്യമറിഞ്ഞത്. പിന്നീട് ചെൽഡ് ലൈൻ ഇടപെട്ടു. ശ്രീകണ്ഠാപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മജീദ് പിടിയിലായത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി തെളിവെടുപ്പ് നടത്തി. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടുന്ന പോക്സോ നിയമപ്രകാരമാണ് കേസ്.