കോയമ്പത്തൂര്‍: കത്തുന്ന കാറിൽനിന്നു ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു. ബംഗളരുവിൽ ആഭരണവ്യാപാരം നടത്തുന്ന ദിലീപ് കുമാർ എന്നയാളാണ് മരിച്ചത്. ബന്ധുവീട് സന്ദർശിക്കുന്നതിനായി കൊച്ചിയിലേക്കു വാഹനമോടിച്ചു വരുന്നതിനിടെയായിരുന്നു അപകടം.
കോയന്പത്തൂരിനടുത്ത് മധുക്കരയിലാണ് അപകടമുണ്ടായത്. കാറിന്റെ എൻജിനിൽനിന്നു തീ ഉയർന്ന ഉടൻ ഇയാൾ ഭാര്യയെയും കുഞ്ഞുങ്ങളെയും വാഹനത്തിൽനിന്നു പുറത്തിറക്കിയെങ്കിലും, സീറ്റ് ബൽറ്റ് ഇട്ടിരുന്നതിനാൽ ദിലീപിന് പുറത്തുകടക്കാൻ കഴിഞ്ഞില്ല. ഈ സമയത്തിനുള്ളിൽ കാർ പൂർണമായി അഗ്നി വിഴുങ്ങുകയായിരുന്നു. ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
