കെട്ടിടത്തിന് മുകളില്‍ തൂങ്ങിനിന്ന കുഞ്ഞിനെ രക്ഷിച്ച് യുവാവ് യഥാര്‍ത്ഥ സ്പൈഡര്‍ മാനെന്ന് വിശേഷണം
പാരിസ്: നാല് നില കെട്ടിടത്തിന് മുകളില് തൂങ്ങി നിന്ന കുഞ്ഞിനെ രക്ഷിച്ച് മാലിയില്നിന്നുള്ള കുടിയേറ്റ യുവാവ്. പാരിസിലാണ് സ്പൈഡര്മാനെപ്പോലെ യുവാവ് കെട്ടിടത്തിന് മുകളില് വലിഞ്ഞ് കയറി കുഞ്ഞിനെ രക്ഷിച്ചത്. മമോദു ഗസ്സമ എന്ന 22 കാരനാണ് യഥാര്ത്ഥ ജീവിതത്തിലെ സ്പൈഡര്മാനെന്നാണ് ഇപ്പോള് പാരിസ് നഗരം ഒന്നടങ്കം പറയുന്നത്.
ഇയാള് കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്. തന്റെ ജീവന് പണയം വച്ച് കുഞ്ഞിന്റെ ജീവന് രക്ഷിച്ച മമോദു ഗസ്സാമയ്ക്ക് ഫ്രാന്സ് പ്രധാനമന്ത്രി ഇമ്മാനുവല് മാക്രോണിനെ സന്ദര്ശിക്കാന് ക്ഷണം ലഭിച്ചു. പാരിസ് മേയര് ആന് ഹിഡാല്ഗോ മമോദുവിനെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
