ഹനാനെതിരായ സൈബര്‍ ആക്രമണത്തില്‍ അറസ്റ്റിലായ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥിനെ റിമാന്‍റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. തൃശൂരില്‍ വച്ച് പാലാരിവട്ടം പൊലീസാണ് വിശ്വനാഥിനെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയെ അപകീർത്തിപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ ഇയാള്‍ കമന്‍റ് ചെയ്തായി കണ്ടെത്തിയിരുന്നു.

കൊച്ചി:ഹനാനെതിരായ സൈബര്‍ ആക്രമണത്തില്‍ അറസ്റ്റിലായ ഗുരുവായൂര്‍ സ്വദേശി വിശ്വനാഥിനെ റിമാന്‍റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. തൃശൂരില്‍ വച്ച് പാലാരിവട്ടം പൊലീസാണ് വിശ്വനാഥിനെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയെ അപകീർത്തിപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ ഇയാള്‍ കമന്‍റ് ചെയ്തായി കണ്ടെത്തിയിരുന്നു.

പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഹനാനെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പിലും വന്ന അഭിപ്രായങ്ങളും ചിത്രങ്ങളുമെല്ലാം കൊച്ചി സൈബർസെല്‍ വിശദമായി പരിശോധിച്ചു. സൈബർ സെല്ലിന്‍റെ റിപ്പോർട്ട് പരിശോധിച്ച സേഷം കൂടുതൽ അറസ്റ്റിനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.