പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നടത്തി ബലാത്സംഗം ചെയ്ത മത്സ്യ വ്യാപാരിക്ക് 14 വര്‍ഷം ജയില്‍ശിക്ഷ. മഹിളാ കോടതി ജഡ്ജി ലിംഗേശ്വരനാണ് ശിക്ഷ വിധിച്ചത്. വിവാഹിതനായ പ്രതി രണ്ടുവര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നടത്തി ബലാത്സംഗം ചെയ്ത മത്സ്യ വ്യാപാരിക്ക് 14 വര്‍ഷം ജയില്‍ശിക്ഷ. മഹിളാ കോടതി ജഡ്ജി ലിംഗേശ്വരനാണ് ശിക്ഷ വിധിച്ചത്. വിവാഹിതനായ പ്രതി രണ്ടുവര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 

കുട്ടികളില്ലാത്ത ഇയാള്‍ പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നടത്തിയിരുന്നു. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ അബോര്‍ഷനുള്ള മരുന്നും നല്‍കി.