ചുറ്റികകൊണ്ട് നിരവധി തവണ ഇടിക്കുകയായിരുന്നു
ദില്ലി: മക്കളുടെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ചുകൊന്നു. ദില്ലിയിലെ മന്‍ഗോല്‍പുരില്‍ തിങ്കളാഴ്ചയാണ് സംഭവം. ചുറ്റികകൊണ്ട് സവിതയുടെ തലക്ക് നിരവധി തവണ ഇടിക്കുകയായിരുന്നു ഭര്‍ത്താവ് വിനോദ്. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു.
പതിനഞ്ചും പതിനാലും പതിമൂന്നും വയസായ മക്കളുടെ മുന്നിലിട്ടാണ് ചുറ്റികക്കൊണ്ട് തല തകര്‍ത്തത്. ഉടനടി കുട്ടികള്‍ അയല്‍ക്കാരെ വിവരമറിയിച്ച് സവിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരണപ്പെട്ടു.അമ്മയും അച്ഛനും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും അച്ഛന്‍ അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി.
