കേസില്‍ പ്രതിയായ സുഭാഷിന്റെ ഭാര്യയോട് രാജേഷ് അപമര്യാദയായി പെരുമാറിയതാണ് സംഭവത്തിന്റെ തുടക്കം. ഇക്കാര്യം ചോദിക്കാനായി ചെന്ന സുഭാഷ് രാജേഷുമായി വാക്കേറ്റത്തിലായി

ദില്ലി: ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താല്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ദില്ലിയിലെ അമന്‍ വിഹാറില്‍ രാജേഷ് (35) ആണ് മരിച്ചത്. 

കേസില്‍ പ്രതിയായ സുഭാഷിന്റെ ഭാര്യയോട് രാജേഷ് അപമര്യാദയായി പെരുമാറിയതാണ് സംഭവത്തിന്റെ തുടക്കം. ഇക്കാര്യം ചോദിക്കാനായി ചെന്ന സുഭാഷ് രാജേഷുമായി വാക്കേറ്റത്തിലായി. വാക്കേറ്റം മൂത്തതും സുഭാഷ് തന്റെ പക്കലുണ്ടായിരുന്ന കത്തിയുപയോഗിച്ച് രാജേഷിനെ പല തവണ കുത്തി. 

അഞ്ചിലധികം ആഴത്തിലുള്ള കുത്തുകളായിരുന്നു രാജേഷിന്റെ ദേഹത്തുണ്ടായിരുന്നത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. രാജേഷിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വൈകാതെ തന്നെ പൊലീസ് സുഭാഷിനെ അറസ്റ്റ് ചെയ്തു.