ബംഗളുരു: അജ്ഞാത സംഘത്തിന്റെ കുത്തേറ്റ് 22 കാരന്‍ മരിച്ചു. ബംഗളൂരുവില്‍ ശനിയാഴ്ചയാണ് സംഭവം. മല്ലതഹള്ളി സ്വദേശിയായ അരുണ്‍ കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ സുഹൃത്ത് ധില്ലണ്‍ സോമയ്യ (21) ചികിത്സയിലാണ്. 

ബാറില്‍നിന്ന് മദ്യപിച്ച് എത്തിയ അരുണ്‍ കൃഷ്ണനും സുഹൃത്തും വഴിയിലുണ്ടായിരുന്ന മൂന്ന് പേരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് മൂന്ന് പേര്‍ ചേര്‍ന്ന് ഇവരെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം. കൊലപാതകത്തില്‍ കേസെടുത്ത പൊലീസ് അക്രമി സംഘത്തിനായുള്ള തെരച്ചിലിലാണ്.