ദില്ലി: തന്റെ സഹോദരിയെയും അമ്മയെയും അക്രമകാരികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് കുത്തേറ്റു. ദില്ലിയിലെ ഗോവിന്ദ്പൂരിലാണ് സംഭവം. യുവാവിന്റെ സഹോദരിയോട് വിവാഹഭ്യര്‍ത്ഥന നടത്തിയതിനെ അംഗീകരിക്കാത്തതാണ് അക്രമത്തിന് പിന്നിലെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വിവാഹഭ്യര്‍ത്ഥന നടത്തിയ യുവാവ് ഒരു സംഘവുമായി വീട് അക്രമിച്ച് പെണ്‍കുട്ടിയെയും അമ്മയെയും അക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കവെയാണ് യുവാവിന് കുത്തേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.