കര്‍ണാടക ചിക്കമംഗലൂരു സ്വദേശി ഹരീഷ് നായിക്കാണ് പരസ്യമായി കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. 

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. കര്‍ണാടക ചിക്കമംഗലൂരു സ്വദേശി ഹരീഷ് നായിക്കാണ് പരസ്യമായി കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. നായന്മാർമൂലയിൽ പാതയോരത്തെ കരിമ്പ് ജ്യൂസ് കടയിൽനിന്ന് വാങ്ങിയ കത്തിയുപയോഗിച്ചാണ് യുവാവ് സ്വയം കഴുത്തറുത്തത്. ആത്മഹത്യ ചെയ്തതിന്‍റെ കാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. അതേസമയം, സംഭവം കണ്ടുനിന്ന കരിമ്പ് വ്യാപാരി ബോധരഹിതനായി വീണു.