Asianet News MalayalamAsianet News Malayalam

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിച്ചു; യുവാവ് പിടിയില്‍

 കർശനാട് സ്വദേശികളായ സഹോദരങ്ങളാണ് കഴിഞ്ഞ എട്ടു മാസത്തിനിടെ എട്ടു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയത്. 

man taken into custody after he bagged money by pawning rolled gold
Author
Idukki, First Published Nov 2, 2018, 12:06 AM IST

ഇടുക്കി: മറയൂരിൽ സ്വകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ പിടിയില്‍. കർശനാട് സ്വദേശികളായ സഹോദരങ്ങളാണ് കഴിഞ്ഞ എട്ടു മാസത്തിനിടെ എട്ടു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയത്. മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസിൽ കര്‍ശനാട് കട്ടിപറമ്പില്‍ ഷന്‍മുഖവേലുവാണ് അറസ്റ്റിലായത്. 

സഹോദരന്‍ ശക്തിവേലുവിനായുള്ള തിരിച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ എട്ടുമാസത്തിനിടെ 852000 രൂപയാണ് ഇവർ തട്ടിച്ചത്. ബാങ്കിൽ ഓഡിറ്റേഴ്‌സ് നടത്തിയ പരിശോധനയിലാണ് സഹോദരങ്ങൾ പലപ്പോഴായി പണയംവച്ച  389 ഗ്രാം സ്വര്‍ണ്ണം  മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ധനകാര്യ സ്ഥാപനത്തിന്‍റെ പരാതിയിൽ  അറസ്റ്റ് ചെയ്ത ഷന്‍മുഖവേലുവിനെ  പോലീസ് ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.  ദേവികുളം കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു .
 

Follow Us:
Download App:
  • android
  • ios