Asianet News MalayalamAsianet News Malayalam

മുതലകള്‍ക്ക് ജീവനുള്ള നായക്കുട്ടിയെ എറിഞ്ഞ് കൊടുത്തു; പിന്നീട് സംഭവിച്ചത്

man thrown baby dog to crocodiles
Author
First Published Feb 26, 2018, 10:30 PM IST

മുതകള്‍ക്ക് തീറ്റയായി ജീവനുള്ള നായക്കുട്ടിയെ ഇട്ടുകൊടുക്കുന്ന കണ്ണില്ലാത്ത ക്രൂരതയുടെ ദൃശ്യമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

നായക്കുട്ടിയെ വലിച്ചെറിയുന്നത് ആരെന്ന് വീഡിയയോയില്‍ വ്യക്തമല്ല. എന്നാല്‍ വെള്ള ടീഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് ധരിച്ചിരിക്കുന്നത്. 36 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നായക്കുട്ടി കരഞ്ഞിട്ടും അയാള്‍ അതിനെ വലിച്ചെറിയുന്നത് കാണാം. 

ഏറെ പണിപ്പെട്ട് കരയ്ക്കടുക്കാന്‍ ശ്രമിക്കുന്നതിനിടെ  നായക്കുട്ടിയെ മുതല വായിലാക്കുകയും ചെയ്തു. ഈ ക്രൂരത ചെയ്തയാളെ കണ്ടെത്തുവന്നതുവരെ ഷയെര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാണ് വീഡിയോ പ്രചരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios