വീടിന്റെ ടെറസില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയ്ക്കു നേരെയാണ് അയല്‍വാസിയായ യുവാവാണ് അതിക്രമം കാണിച്ചത്.

ഷാജഹാന്‍പുര്‍: പീഡനം തടയുന്നതിനിടെ പെണ്‍കുട്ടിയെ യുവാവ് ടെറസിനു മുകളില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ബിജലിപുരയിലാണ് ദാരുണമായ സംഭവം നടന്നത്.

വീടിന്റെ ടെറസില്‍ രാത്രി ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയ്ക്കു നേരെയാണ് അയല്‍വാസിയായ യുവാവ് അതിക്രമം കാണിച്ചത്. എന്നാൽ പെൺകുട്ടി ബഹളം വെയ്ക്കുകയും പീഡന ശ്രമം തടയുകയും ചെയ്തതിൽ ക്ഷുഭിതനായ യുവാവ് പെൺകുട്ടിയെ താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം യുവാവ് ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.