കടയ്ക്കല്‍: വീടിനുള്ളില്‍ കയറി മക്കള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞ  ശേഷം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. പാങ്ങലുകാട് ഗണപതിനട ചപ്പാത്തില്‍ റാസി മന്‍സിലില്‍ റംല(38) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെ ചപ്പാത്തിലെ വീട്ടിലായിരുന്നു സംഭവം.

റംല മക്കള്‍ക്കൊപ്പം വീട്ടിനുള്ളിലായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേരിലൊള്‍ വീട്ടിനുള്ളില്‍ കയറി മുളകുപൊടി എറിഞ്ഞ ശേഷം റംലയെ അടിച്ചു വീഴ്ത്തുകയായിരുന്നെന്ന് പറയപ്പെടുന്നു. ശബ്ദം കേട്ട് അയല്‍വാസികളടക്കം ഓടിയെത്തുമ്പോഴേക്കും റംല രക്തത്തില് കുളിച്ച്  കിടക്കുകയായിരുന്നു. 

കടയ്ക്കല്‍‌ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം, കൃത്യം നിര്‍വഹിച്ചയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.