ബെയ്ജിങ്ങ്: ഭക്ഷണം ബുക്ക് ചെയ്തവരുടെ ലിസ്റ്റ് എടുക്കാനായി ഹോട്ടലിലേക്ക് ഓടിക്കയറിയ ഡെലിവറിബോയ് തന്‍റെ വേഗതയില്‍ തകര്‍ത്തത് ഹോട്ടലിന്‍റെ ചില്ലിട്ട വാതില്‍. ചൈനയിലെ ഒരു ഹോട്ടലിലെ ഡെലിവറി ബോയിയാണ് ജോലിയിലെ ആത്മാര്‍ത്ഥത മൂലം വാതില് തന്നെ തകര്‍ത്തത്. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു.
ഡെലിവറി ബോയി വളരെ വേഗത്തിലായിരുന്നതിനാല്‍ ചില്ല് തകര്‍ന്ന് തരിപ്പണമായി. ഹെല്‍മറ്റ് ധരിച്ചതിനാല്‍ തലയ്ക്ക് പരിക്ക് പറ്റിയിട്ടില്ല. എന്നാല്‍ സംഭവിച്ചതെന്തെന്ന് പോലും മനസിലാകാതെ ഹോട്ടലിന്‍റെ പ്രവേശന വാതിലില്‍ ശരീരമാസകലം ചില്ലുമായി വാതിലിന്‍റെ പിടി കയ്യില്‍ പിടിച്ച് ആളുക്കാരുടെ മുന്നില്‍ ഒരു നിമിഷം ഡെലിവറി ബോയ് അന്തിച്ച് നിന്നു.
