നായയെക്കൊല്ലുന്നതില്‍ നിന്നും തടസംപിടിച്ചപ്പോള്‍ ഹനുമന്ത സഹോദരനെ പിടിച്ച് ഉന്തുകയായിരുന്നു. ഇയാള്‍ താഴേക്ക് വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സഹോദരനെ ഹനുമന്ത തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈ: അയല്‍ക്കാരന്‍റെ വളര്‍ത്തുനായയെ സഹോദരന്‍ അടിക്കുന്നത് തടയാന്‍ ശ്രമിച്ച 45 കാരന് ദാരുണാന്ത്യം. മുംബൈയിലെ വിലേ പാര്‍ലിക്ക് അടുത്താണ് സംഭവം. നായയെ അടിക്കുന്നതില്‍ നിന്നും തടസംപിടിച്ച സഹോദരന്‍ ശിവ കൊലേക്കറിനെ, ഹനുമന്ത കൊലേക്കര്‍ (50) പിടിച്ച് ഉന്തുകയായിരുന്നു.
ശക്തമായ തള്ളലില്‍ താഴേക്ക് വീണ ശിവയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.ഉടന്‍ തന്നെ ഹനുമന്ത സഹോദരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഹനുമന്തയെ ചോദ്യംചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
