ഇയാള്‍ പെണ്‍കുട്ടിയുടെ സമീപത്ത് വന്നിരിക്കുകയും ചെയ്തു. ട്രെയിന്‍ വീണ്ടും മുന്നോട്ട് നീങ്ങിയതോടെ വിരാജ് പെണ്‍കുട്ടിയുടെ ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കാന്‍  തുടങ്ങി. ഇതോടെ പെണ്‍കുട്ടി ഉച്ചവെച്ചു

മുംബെെ: ട്രെയിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ച യുവാവിനെ മറ്റ് യാത്രക്കാര്‍ കെെകാര്യം ചെയ്തു. ദാദര്‍ റെയില്‍വേ സ്റ്റേഷനും മുംബെെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം. യുവാവ് പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടാന്‍ ശ്രമിച്ചതോടെ കുട്ടി നിലവിളിക്കുകയായിരുന്നു.

ഇതോടെ മറ്റ് യാത്രക്കാര്‍ കൂട്ടമായെത്തി യുവാവിനെ പൊതിരെ തല്ലി. തുടര്‍ന്ന് ഇയാളെ റെയില്‍വേ പൊലീസിന് കെെമാറുകയും ചെയ്തു. മിറാറോഡില്‍ താമസിക്കുന്ന പെണ്‍കുട്ടി ചര്‍ച്ച ഗേറ്റിലേക്ക് തന്‍റെ അമ്മവനൊപ്പം യാത്ര ചെയ്യുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടേകാലിനുള്ള പുറപ്പെട്ട ട്രെയിനില്‍ ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിരാജ് ശ്രീറാംജി പാണ്ഡെ (28) എന്നയാള്‍ കയറി. ഇയാള്‍ പെണ്‍കുട്ടിയുടെ സമീപത്ത് വന്നിരിക്കുകയും ചെയ്തു. ട്രെയിന്‍ വീണ്ടും മുന്നോട്ട് നീങ്ങിയതോടെ വിരാജ് പെണ്‍കുട്ടിയുടെ ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കാന്‍ തുടങ്ങി.

ഇതോടെ പെണ്‍കുട്ടി ഉച്ചവെച്ചു. പെണ്‍കുട്ടിയുടെ അമ്മാവന്‍ വിരാജിനെ പിടിച്ച് നിര്‍ത്തി ചോദ്യങ്ങള്‍ ആരംഭിച്ചതോടെ ഇയാള്‍ ഇത് അവഗണിച്ച് രക്ഷപ്പെടാന്‍ നോക്കി. അതോടെ കാര്യം മനസിലായ മറ്റ് യാത്രക്കാര്‍ യുവാവിനെ കെെകാര്യം ചെയ്ത ശേഷം പൊലീസിന് കെെമാറുകയായിരുന്നു. വിരാജിനെതിരെ പോക്സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.