ഇടുക്കി: മദ്യലഹരിയിലായിരുന്ന യുവാവ് വീടിന് തീവച്ച ശേഷം തൂങ്ങി മരിച്ചു. മാങ്കുളം പെരുമ്പന്‍കുത്ത് ചൂരനോലില്‍ ഷൈജോ (32) ആണ് മാങ്കളം വിരി പാറയിലുള്ള വീടിന് തീ കൊളുത്തിയ ശേഷം സമീപത്തുള്ള ഉയരം കൂടിയ മരത്തില്‍ കയറി തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടടുപ്പിച്ചാണ് സംഭവം. ഇയാള്‍ അമിത മദ്യലഹരിയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.