ഒരേ ദിവസം എടുത്ത മൂന്ന് ലോട്ടറിയും അടിച്ചു; സ്വന്തമാക്കിയത് 36 കോടിയിലധികം രൂപ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Nov 2018, 11:09 PM IST
Man wins lottery three times in a day
Highlights

എടുത്ത മൂന്ന് ലോട്ടറിയും ഒന്നിച്ചടിച്ചത് സ്റ്റുവര്‍ട്ടിന് ആദ്യത്തെ അനുഭവമാണെങ്കിലും ഇതിന് മുന്‍പും സ്റ്റുവര്‍ട്ടിന് ലോട്ടറിയടിച്ചിട്ടുണ്ട്. 

വാഷിംഗ്ടണ്‍: എടുക്കുന്ന ലോട്ടറി അടിച്ചെങ്കിലെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. എന്നാല്‍ ഒരുദിവസം എടുത്ത മൂന്ന് ലോട്ടറിയും അടിച്ചാലോ? അങ്ങനെയൊരു ഭാഗ്യം ഒരാളെ തേടിവന്നു, അങ്ങ് അമേരിക്കയില്‍. ന്യൂജഴ്സിക്കാരനായ റോബര്‍ട്ട് സ്റ്റുവര്‍ട്ടിനെയാണ് ഒരേദിവസം മൂന്നുവട്ടം   ഭാഗ്യം തേടിയെത്തിയത്. ഓഗസ്റ്റ് മാസത്തിലാണ് സ്റ്റുവര്‍ട്ടിന് ലോട്ടറിയടിക്കുന്നത് . 36 കോടിയിലധികം (5 മില്ല്യണ്‍ ഡോളര്‍) രൂപയാണ് സ്റ്റുവര്‍ട്ടിന്  ആദ്യമെടുത്ത ലോട്ടറിക്ക് ലഭിച്ചത്. 

പിന്നാലെ രണ്ട് ലോട്ടറികള്‍ കൂടി പൈല്‍ ഡ്രൈവറായ സ്റ്റുവര്‍ട്ട് എടുത്തു. അവിടെയും ഭാഗ്യം സ്റ്റുവര്‍ട്ടിനെ കൈവിട്ടില്ല. രണ്ടുലോട്ടറികളിലുമായി 50000 (500,100 ഡോളര്‍) രൂപയ്ക്കടുത്ത് സ്റ്റുവര്‍ട്ടിന് ലഭിച്ചു. എടുത്ത മൂന്ന് ലോട്ടറിയും ഒന്നിച്ചടിച്ചത് സ്റ്റുവര്‍ട്ടിന് ആദ്യത്തെ അനുഭവമാണെങ്കിലും ഇതിന് മുന്‍പും സ്റ്റുവര്‍ട്ടിന് ലോട്ടറിയടിച്ചിട്ടുണ്ട്. ഏകദേശം രണ്ടുലക്ഷം രൂപയോളമായിരുന്നു( 2500 ഡോളര്‍) ഇതിന് മുന്‍പ് ലഭിച്ചത്. എന്തായാലും തനിക്ക് ലോട്ടറിയിലൂടെ ലഭിച്ച പണംകൊണ്ട് വേണ്ടപ്പെട്ടവര്‍ക്ക്  സഹായം നല്‍കാനാണ് സ്റ്റുവര്‍ട്ടിന്‍റെ ആഗ്രഹം.

loader