ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് നല്‍കാമെന്ന് നിര്‍ദേശം ഫസല്‍ ഗഫൂര്‍ മുന്നോട്ടുവച്ചത്. നിര്‍ദേശം നാളെ ചേരുന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം ചര്‍ച്ചചെയ്യും.

സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും നിലപാടില്‍ ഉറച്ചുനിന്ന് കാര്യങ്ങള്‍ പ്രതിസന്ധിയിലായ അവസരത്തിലാണ് എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലൂടെ പുതിയ ഫോര്‍മുലയുമായി രംഗത്തെത്തിയത്. ഫീസ് കുറയ്‌ക്കാന്‍ എം ഇ എസ് തയ്യാറാണെന്നും മറ്റു മാനേജുമെന്റുകളും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നാണ് ഫസല്‍ ഗഫൂല്‍ ആവശ്യപ്പെട്ടത്. മറ്റു മാനേജ്മെന്റുകളും തയ്യാറായാല്‍ എംഇഎസ് ഫീസ് കുറയ്‌ക്കുമെന്ന് അദ്ദേഹം പോയിന്റ് ബ്ലാങ്കില്‍ വ്യക്തമാക്കിയിരുന്നു. ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ മെഡിക്കല്‍ മാനേജ്മെന്റുകള്‍ അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം നാളെ ചേരുന്ന സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം ചര്‍ച്ചചെയ്യും. എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശം മറികടന്ന് ഫീസില്‍ മാറ്റം വരുത്താന്‍ സാധിക്കുമോയെന്ന ആശങ്ക ചില മാനേജുമെന്റുകള്‍ക്കുണ്ട്. ഏതായാലും ഫസല്‍ ഗഫൂറിന്റെ ഫീസ് കുറയ്‌ക്കാമെന്ന നിര്‍ദ്ദേശം സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. എംഇഎസ് നിര്‍ദ്ദേശത്തോടെ ഫീസ് കുറയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷം മാനേജ്മെന്റുകള്‍ക്ക് മുമ്പാകെ വെച്ചിരിക്കുകയാണ്.