തമിഴ്നാട്ടില്‍ നിന്ന് രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ നാല് ലോഡ് മണല്‍ പിടികൂടി. പച്ചക്കറി വണ്ടികളില്‍ ഓളിപ്പിച്ചു കടത്തുകയായിരുന്നു മണല്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ്നാട്ടിലെ കരൂരില്‍ നിന്നാണ് വന്‍ തോതില്‍ മണല്‍ക്കടത്ത്. പച്ചക്കറി വണ്ടിയില്‍ ഉള്ളിച്ചാക്കുകള്‍ മുകളില്‍ നിരത്തി കടത്തുകയായിരുന്ന വണ്ടി രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പാലക്കാട് സൗത്ത് പൊലീസ് പീടികൂടിയത്. രേഖകളില്ലാതെ കടത്തുകയായിരുന്ന മൂന്ന് ലോഡ് മണല്‍ കഴിഞ്ഞ ദിവസവും പാലക്കാട് പൊലീസ് പിടികൂടിയിരുന്നു.

എറണാംകുളം,തൃശൂര്‍, കോഴിക്കോട് തുടങ്ങിയിവിടങ്ങളിലേക്കാണ് ഈ മണല്‍ കടത്തുന്നത്. ലോഡിന് 60000 രൂപ വരെ ഈടാക്കുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ദിനം പ്രതി പത്ത് ലോഡ് മണലെങ്കിലും ഇത്തരത്തില്‍ കടത്തുന്നുണ്ടെന്നും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും പൊലീസ് പറഞ്ഞു.