2013 ഡിസംബര്‍ മുതല്‍ മുന്നുവര്‍ഷം മാനന്തവാടി രൂപതയിലെ കയ്യൂന്നി, മുള്ളന്‍കൊല്ലി, ചുണ്ടക്കര എന്നി പള്ളികളില്‍ സഹവികാരിയായി സേവനം ചെയ്തിരുന്നു. തുടര്‍ന്ന ചൂണ്ടക്കരയില്‍ ജോലി ചെയ്യുമ്പോള്‍ കഴിഞ്ഞ ഡിസംബറില്‍ പൗരോഹിത്വം ഉപേക്ഷിച്ചുവെന്നാണ് രൂപതയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. പിന്നീട് എവിടെയാണെന്ന കാര്യത്തില്‍ രൂപതക്ക് വിവരമില്ല. പിആര്‍ഒ ഫാ ജോസ് കൊച്ചറക്കലിന്റെ പേരിലാണ് വാര്‍ത്താകുറിപ്പിറങ്ങിയിരിക്കുന്നത്.
അതെസമയം ജിനോ മോശമായി പെരുമാറിയത് 2016 സെപ്റ്റംബറിലാണണെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ വിവരം രൂപത അറിഞ്ഞിരുന്നോ എന്ന് വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചിട്ടില്ല.
ഇതിനിടെ പോലീസ് ജിനോക്കുവേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ ജിനോ ഉണ്ടെന്നാണ് പോലീസിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം ഇതേ ചുറ്റിപറ്റി അന്വേഷണം പുരോഗമിക്കുകയാണ്.പെണ്‍കുട്ടിയെ മറ്റേതെങ്കിലും തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പോലീസിന് സംശയമുണ്ട്. കൂടുതല്‍ കൗണ്‍സിലിംഗും മറ്റു നടത്തി കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് അവര്‍. വരും ദിവസങ്ങളില്‍ കുട്ടിയെ പോക്‌സോ ചുമതലയുള്ള ജഡ്ജിയുടെ സാന്നിധ്യത്തില്‍ രഹസ്യമൊഴിയെടുക്കും.
