ഹരിയാന: മണപ്പുറം ഫിനാന്‍സിന്റെ ഹരിയാനയിലെ ഗുരുഗ്രാം ശാഖയില്‍ നിന്നും 9 കോടി വിലമതിക്കുന്ന 32 കിലോ സ്വര്‍ണ്ണം മോഷ്ടിച്ചത് സ്ഥിരം കുറ്റവാളികളല്ലെന്ന് പൊലീസ്. ബുധനാഴ്ച്ച നടന്ന കവര്‍ച്ചയില്‍ 8 പേര്‍ ഉള്‍പ്പെട്ടിരുന്നതില്‍ 4 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവരില്‍ എല്ലാവരും ബിരുദധാരികളും തൊഴിലില്ലാത്തവരുമാണെന്ന് പൊലീസ് പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യുവാക്കളെ കവര്‍ച്ചയ്ക്കു പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണത്തില്‍ 30 കിലോ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.