കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ മനേകാ ഗാന്ധി കേരളത്തിലെ ചില വ്യവസായികളെ പെരെടുത്ത് പറയാതെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നായകളെ കൊല്ലാന്‍ മുന്നിട്ടിറങ്ങുന്ന അനാഥശാല ഉടമസ്ഥന്‍ പത്തോളം കുറ്റകൃത്യങ്ങളില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന വ്യക്തിയാണെന്നും അതുപോലെ ഹീറോകളാവാന്‍ ശ്രമിക്കുന്ന ചില ബിസിനസുകാരും ഇതിനൊപ്പമുണ്ടെന്നും മനേകാ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ മുറിവേല്‌ക്കുമ്പോള്‍ സ്വയം ഹീറോകളാകാമെന്ന് ഇവര്‍ കരുതുന്നു. ഇത് ഒരു മാനസിക വൈകൃതമാണ്. ആര്‍ക്കും മുറിവേല്‍ക്കരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മനേക പറഞ്ഞു.
വന്ധ്യംകരണത്തിനുള്ള കേന്ദ്രങ്ങള്‍ ഉടനെ തുറക്കണം. ഈ നവംബര്‍ ഒന്നിന് ഇത് തുടങ്ങിയാല്‍ അടുത്ത നവംബര്‍ ഒന്നിന് പ്രശ്നം തീരും. കരുണ കാണിക്കുന്നതില്‍ ഒരു കുറ്റവുമില്ല. മൃഗങ്ങളോട് കരുണ കാട്ടുന്നയാള്‍ കുട്ടികളോടും സ്‌ത്രീകളോടും ദുര്‍ബലരോടും വിധവകളോടും കരുണ കാട്ടും. എപ്പോഴും കൊല്ലുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരെ എന്തിനെങ്കിലും കൊള്ളാമോ? ആര്‍ക്കെങ്കിലും ശസ്‌ത്രക്രിയയ്‌ക്ക് 2 ലക്ഷം രൂപ നല്കുമ്പോള്‍ മാധ്യമങ്ങള്‍ അത് എഴുതുന്നു എന്ന് ഉറപ്പാക്കി പബ്ളിസിറ്റി നേടുന്നവരാണ് ഇതിനൊക്കെ പിന്നില്‍. ആയാള്‍ വില്ലനല്ലേ? അയാളാണോ കേരളം ഭരിക്കുന്നത്. അതോ സര്‍ക്കാരോ? ഉമ്മന്‍ചാണ്ടിയും പിണറായിയും നല്ല മനുഷ്യരാണ്. അവര്‍ എന്നാല്‍ പ്രവര്‍ത്തിക്കണമെന്നും മനേക പറഞ്ഞു.
