ആനകളെ പ്രകൃതി സൗഹൃദ സ്ഥലങ്ങളില്‍ പരിപാലിക്കണം, സുഖ ചികിത്സയ്ക്ക് പ്രത്യേക സൗകര്യവും സ്ഥലവും ഏര്‍പ്പെടുത്തണം, ഭക്ഷണത്തിനും കുളിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍, ആനകളെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, മൃഗ ഡോക്ടര്‍, ജീവ ശാസ്ത്രജ്ഞന്‍, പരീശീകര്‍ എന്നിവരുടെ സേവനം ഉറപ്പുവരുത്തണമെന്നതടക്കമുള്ള കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, എന്നീ ദക്ഷിന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുരങ്ങളിലും ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മേനകാ ഗാന്ധിയുടെ ശുപാര്‍ശ.
പല ആനകള്‍ക്കും നിയമാനുസൃതമായ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്ലെന്നും മേനക ഗാന്ധി ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം രാജ്യത്ത് ക്ഷേത്രങ്ങളിലും മൃഗശാലകളിലുമായി 3500ഓളം ആനകളുണ്ടെന്നും ഇതില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണെന്നുമാണ് റിപ്പോര്‍ട്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം 60 ആനകളുണ്ടെന്നാണ് കണക്ക്. മേനകാ ഗാന്ധിയുടെ ശുപാര്‍ശ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചാല്‍ അത് കേരളത്തിലെ ക്ഷേത്രങ്ങളേയാകും ഏറ്റവും കൂടതല്‍ ബാധിക്കുക.
