തിരുവനന്തപുരം: മുന്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെ കുരുക്കിയ ഫോണ്‍കെണിക്കേസില്‍ ചാനലിലെ വനിതാ റിപ്പോര്‍ട്ടര്‍ നല്‍കിയ പരാതിയില്‍ ഇന്ന് കോടതി സാക്ഷി മൊഴി രേഖപ്പെടുത്തും. മന്ത്രി മോശമായി പെരുമാറുകയും ഫോണിലൂടെ മോശമായി സംസാരിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് മാധ്യമപ്രവര്‍ത്തക തിരുവനന്തപുരം സിജെഎം കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. 

നേരത്തെ പെണ്‍കുട്ടിയുടെ മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്ന സഹപ്രവത്തകനെയാണ് ഇന്ന് കോടതി സാക്ഷിയായി വിസ്തരിക്കുക.