ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മണിപ്പൂരി യുവതിക്കു വംശീയ അധിക്ഷേപം നേരിട്ടതായി പരാതി. തെക്കന്‍ കൊറിയയില്‍ നടക്കുന്ന ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന മോണിക ഖാംഗെംബാനാണ് ശനിയാഴ്ച എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനില്‍ നിന്ന് അധിക്ഷേപം നേരിട്ടത്. 

എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിയപ്പോള്‍ താന്‍ ഇന്ത്യക്കാരിയാണോ എന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചതായും ആണെന്നു പറഞ്ഞപ്പോള്‍ കണ്ടാല്‍ തോന്നില്ലെന്ന് ഉദ്യോഗസ്ഥന്‍ പരിഹസിച്ചതായും യുവതി പറയുന്നു. വിമാനത്താവളത്തില്‍ തനിക്ക് നേരിട്ട അധിക്ഷേപത്തെ കുറിച്ച് യുവതി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഇതു വാര്‍ത്തയായത്. 

സംഭവത്തില്‍ പ്രതികരിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പെണ്‍കുട്ടിയോട് മാപ്പ് പറയുന്നതായി ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…