പത്തനംതിട്ട മണിയാര്‍ ഡാമിൽ കനത്ത സുരക്ഷാഭീഷണി. മണിയാര്‍ ഡാമിന് പ്രളയത്തെ തുടര്‍ന്ന് ഗുരുതര തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. ഷട്ടറിന് താഴെയുള്ള കോണ്‍ക്രീറ്റ് ഇളകിമാറി. ഇതിലൂടെ വെള്ളം ചോരുന്നുമുണ്ട്.  പര്‍ശ്വഭിത്തി സമീപം വലിയ കുഴികളും കണ്ടെത്തി. 

കോന്നി: പത്തനംതിട്ട മണിയാര്‍ ഡാമിൽ കനത്ത സുരക്ഷാഭീഷണി. മണിയാര്‍ ഡാമിന് പ്രളയത്തെ തുടര്‍ന്ന് ഗുരുതര തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. ഷട്ടറിന് താഴെയുള്ള കോണ്‍ക്രീറ്റ് ഇളകിമാറി. ഇതിലൂടെ വെള്ളം ചോരുന്നുമുണ്ട്. പര്‍ശ്വഭിത്തി സമീപം വലിയ കുഴികളും കണ്ടെത്തി. 

രണ്ട് ഷട്ടറുകളാണ് നിലവില്‍ തുറന്നിട്ടിരിക്കുന്നതെങ്കിലും അടച്ച മറ്റു ഷട്ടറുകളിലൂടെ വെള്ളം ചോരുന്നുണ്ട്. മൂന്ന് കോടിയോളം രൂപ മണിയാര്‍ ഡാമിന്‍റെ അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ പ്രാഥമിക ചിലവ് വേണ്ടിവരും. ഉടൻ അറ്റകുറ്റ പണി നടത്തണമെന്ന് ആവശ്യം. അതേസമയം ആശങ്ക വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.