Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍  ഒരാഴ്ച കൂടി സൂക്ഷിച്ചു വെക്കണമെന്ന് കോടതി

manjery court on maoist killing
Author
Manjeri, First Published Nov 29, 2016, 7:13 AM IST

ഏറ്റുമുട്ടലാണെന്ന് സ്ഥിരീകരിക്കുന്നത് വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ട്, കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് മഞ്ചേരി കോടതിയുടെ നിര്‍ദേശം.  കൂടുതല്‍ അന്വേഷണങ്ങള്‍ ഇക്കാര്യത്തില്‍ നടക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.  സംസ്‌കാരം മാറ്റിവച്ചത്. സംസ്‌കരിക്കുന്ന കാര്യത്തില്‍ ഇന്ന് മഞ്ചേരി കോടതി തീരുമാനം അറിയിക്കും. 

സോമന്‍, ജാഫര്‍എന്നീ മാവോയിസ്റ്റുകളെ കാണാതായെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios