തിരുവനന്തപുരം: ഓഖി ദുരിതം വിതച്ച പൂന്തുറയിലെ കുടുംബങ്ങള്‍ക്ക് ആശ്വാസവാക്കുമായി നടി മഞ്ജു വാര്യര്‍. പൂന്തുറയിലെ വിവിധ വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ആശ്വസിപ്പിച്ച താരം അവരുടെ ദുഃഖങ്ങളില്‍ പങ്കുചേര്‍ന്നു. പൂന്തുറയില്‍നിന്ന് കടലില്‍പോയ 29 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. അപ്രതീക്ഷിതമായാണ് തീരപ്രദേശത്ത് മഞ്ജു എത്തിയത് . 

ആശ്വാസധനത്തിനപ്പുറം ദുഃഖത്തില്‍ പങ്കുചേരാനാണ് താന്‍ എത്തിയതെന്ന് മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭാഗത്തുനിന്നുള്ള സഹായപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും മഞ്ജു വ്യക്തമാക്കി.