ദില്ലി: ടു ജി സ്പെക്ട്രം കേസിൽ നിന്ന് കുറ്റവിമുക്തനായ എ. രാജയെ അഭിനന്ദിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ കത്ത്. സ്പെക്ട്രം കേസിൽ രാജ ഏറെ പഴികേട്ടെന്നും നിരപരാധിയെന്ന് കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും മൻമോഹൻ സിംഗ് കത്തിൽ പറയുന്നു. നിരപരാധിത്വം തെളിയുംവരെ പിന്തുണച്ചതിന് നന്ദി പറഞ്ഞ് എ. രാജ നേരത്തെ മൻമോഹൻ സിംഗിന് കത്തയച്ചിരുന്നു.