പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട  50 ദിവസത്തെ സമയം പാവപ്പെട്ടവര്‍ക്ക് വലിയ ദുരന്തമുണ്ടാക്കും. ഇത് ഒരു ചെറിയ സമയമാണെങ്കിലും ഇത്ര നാളത്തെ ഒരു പീഡനം സഹിക്കാനാവില്ല.  സ്വന്തം പണം ബാങ്കുകളില്‍ നിക്ഷേപിച്ച ശേഷം അത് പിന്‍വലിക്കാനാകാത്ത അവസ്ഥ മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ല. വിദേശത്തെ കള്ളപ്പണ നിക്ഷേപങ്ങള്‍ സുരക്ഷിതമാണ് സുരക്ഷിതമാണ്. സാധാരണക്കാരാണ് രാജ്യത്ത് കഷ്ടപ്പെടുന്നത്. നോട്ട് പ്രതിസന്ധി കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇത്തരമൊരു തീരുമാനത്തിന്റെ പ്രത്യാഘാതം എന്താകുമെന്ന് പോലും പ്രധാനമന്ത്രിക്ക് പോലും മനസിലായില്ല. കള്ളപ്പണത്തിനെതിരായ സര്‍ക്കാറിന്റെ ഉദ്ദേശ ലക്ഷ്യത്തെ അനുകൂലിക്കുന്നു. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ പൂര്‍ണ്ണമായി സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന സംഘടതിമായ കൊള്ളയാണ്. റിസര്‍വ് ബാങ്കിനെ പോലും വിമര്‍ശിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മന്‍മോഹന്‍ സിങിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി നേരത്തെ പറഞ്ഞിരുന്നു. ദിവസങ്ങളായി സഭ തടസ്സപ്പെടുന്നതിനാല്‍ പ്രശ്നം പരിഹിക്കുന്നതിന് ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്കരിച്ചിരുന്നു